പേ​ടി​ച്ചോ​ടി കി​ണ​റ്റി​ല്‍ വീ​ണ യു​വാ​വി​ന് പൊ​ലീ​സ് ത​ന്നെ​ ര​ക്ഷ​ക​രാ​യി 

ച​ങ്ങ​രം​കു​ളം: പൊ​ലീ​സി​നെ ക​ണ്ട് പേ​ടി​ച്ചോ​ടി ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍ വീ​ണ യു​വാ​വി​ന് പൊ​ലീ​സ് ത​ന്നെ ര​ക്ഷ​ക​രാ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ര്‍ റോ​ഡി​ലാ​ണ് സം​ഭ​വം. സ്ഥ​ല​ത്ത് സം​ഘ​ര്‍ഷം ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ച്ച​താ​യി​രു​ന്നു ച​ങ്ങ​രം​കു​ളം എ.​എ​സ്.​ഐ ശ്രീ​ലേ​ഷും സി.​പി.​ഒ അ​രു​ണും.

ആ​ലം​കോ​ട് പ​ഞ്ചാ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്ത് ​െപാ​ലീ​സ്​ വാ​ഹ​നം ക​ണ്ട യു​വാ​ക്ക​ള്‍ പ്ര​ദേ​ശ​ത്തു​നി​ന്ന് ഓ​ടി​മ​റ​ഞ്ഞു. ഇ​തി​നി​ടെ പൊ​ലീ​സി​ന​ടു​ത്തേ​ക്ക് ഓ​ടി​വ​ന്ന സു​ഹൃ​ത്താ​ണ്​ യു​വാ​വ്​ കി​ണ​റ്റി​ല്‍ വീ​ണ വി​വ​രം അ​റി​യി​ച്ച​ത്. സ​മീ​പ​ത്തെ വീ​ടി​ന് പി​റ​കി​ലെ ആ​ഴ​മേ​റി​യ കി​ണ​റ്റി​ല്‍ വീ​ണ യു​വാ​വി​നെ പൊ​ലീ​സു​കാ​ര്‍ ത​ന്നെ ക​യ​ര്‍ ഇ​റ​ക്കി​ക്കൊ​ടു​ത്ത് ക​ര​ക്ക് ക​യ​റ്റു​ക​യാ​യി​രു​ന്നു. യു​വാ​വി​ന്​ കാ​ര്യ​മാ​യ പ​രി​ക്കി​ല്ല.

Tags:    
News Summary - Police rescued youth from well -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.