ശബരിമലയിലേത്​​ പൊലീസ്​ രാജ്​; െഎ.ജി വിജയ്​ സാഖറെ ക്രിമിനൽ -എ.എൻ രാധാകൃഷ്​ണൻ

എരുമേലി: ശബരിമലയിൽ സർക്കാർ പൊലീസ്​ രാജാണ്​ നടത്തുന്നതെന്ന്​ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.എൻ രാധാകൃഷ്​ണൻ. ശബരിമല ക്രമിനലുകളായ പൊലീസുകാരെ കൊണ്ട്​ നിറച്ചിരിക്കുകയാണ്​. ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്​ പൊലീസുകാരെ കൊണ്ടുവന്ന്​ അരാജകത്വം സൃഷ്​ടിക്കാനാണ്​ മുഖ്യമന്ത്രി പിണറായി വിജയ​​​​​െൻറ ശ്രമം. സന്നിധാനത്തി​​​​​െൻറ സുരക്ഷ ചുമതലയുള്ള ​െഎ.ജി വിജയ്​ സാഖറെ ക്രിമിനൽ റെക്കോർഡുള്ള വ്യക്തിയാണ്​. സമ്പത്ത്​ വധക്കേസിൽ ഉൾപ്പെടെ പ്രതിയായ വിജയ്​ സാഖറെയെ പിണറായി വിജയ​ൻ താൽപര്യമെടുത്ത്​ നിയോഗിച്ചതാണെന്നും എ.എൻ രാധാകൃഷ്​ണൻ ആരോപിച്ചു.

സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ബാരികേഡുകൾ കൊണ്ട്​ നിറച്ചിരിക്കുകയാണ്​. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനൊപ്പം ശബരിമലയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ആയുധധാരികളായ പൊലീസുകാരെയാണ് കാണാന്‍ കഴിഞ്ഞത്​​. സന്നിധാനത്ത്​ ഭക്തർക്ക്​ ശരണം വിളിക്കാൻ പോലും കഴിയുന്നില്ല. പൊലീസ്​ ഭക്തരെ പീഡിപ്പിക്കുകയാണെന്നും അയ്യപ്പവിശ്വാസികളെ തകർക്കാനാണ്​ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ ചുമതലയുള്ള എസ്​.പി യതീഷ്​ ചന്ദ്ര നമ്പർ വൺ ക്രിമിനലാണ്​. അദ്ദേഹത്തി​​​​​െൻറ പശ്ചാത്തലവും മുൻനിലപാടുകളും പരിശോധിച്ചാൽ അത്​ മനസിലാകും. ഗെയിൽ സമരത്തിനിടെ ഏഴുവയസുകാരൻ പോലും അദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. സമരങ്ങളെ മർദനമുറകളിലൂടെ നേരിട്ട വ്യക്തിയാണ്​ യതീഷ്​ ചന്ദ്രയെന്നും എ.എൻ രാധാകൃഷ്​ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Police Raj prevails in kerala -A N Radhakrishanan - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.