Posted On
date_range Updated On
date_range പി.കെ ശശിക്കെതിരായ പീഡന ആരോപണം: പൊലീസ് നിയമോപദേശം തേടി
തിരുവനന്തപുരം: ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരായ പീഡന ആരോപണത്തിൽ പൊലീസ് നിയമോപദേശം തേടി. യുവതിയുടെ പരാതി ഇല്ലാതെ കേസെടുക്കാൻ സാധിക്കുമോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവും യുവമോർച്ചയും പൊലീസിന് പരാതി നൽകിയിരുന്നു.
ഷൊർണൂർ എം.എൽ.എയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.െഎ ജില്ലാ നേതാവാണ് പരാതി നൽകിയത്. സി.പി.എം നേതൃത്വത്തിനായിരുന്നു പരാതി. പരാതിയിൽ പാർട്ടി അന്വേഷണം നടത്തി നടപടിയെടുക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.