തിരുവല്ല: കെ.ടി. ജലീൽ എം.എൽ.എ ഫേസ് ബുക്കിലൂടെ നടത്തിയ വിവാദ കശ്മീർ പരാമർശത്തിൽ ജലീലിനെതിരെ കീഴ്വായ്പൂര് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ തിരുത്തൽ ആവശ്യപ്പെട്ട് ഹരജിക്കാരൻ വെള്ളിയാഴ്ച ജില്ല പൊലീസ് മേധാവിക്കും സി.ഐക്കും പരാതി നൽകും.
ജലീലിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുവല്ല കോടതിയിൽ ഹരജി നൽകിയ മല്ലപ്പള്ളി സ്വദേശിയായ അരുൺ മോഹനാണ് എഫ്.ഐ.ആറിൽ തിരുത്തൽ ആവശ്യപ്പെട്ട് പരാതി നൽകുന്നത്.
ദേശീയതയെ അവഹേളിക്കൽ നിയമപ്രകാരമാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, താൻ കോടതിയിൽ ആവശ്യപ്പെട്ട വകുപ്പ് പ്രകാരം അല്ല പൊലീസ് കേസെടുത്തതെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് ഇതെന്നും അരുൺ മോഹൻ പറഞ്ഞു.
എഫ്.ഐ.ആർ തിരുത്താൻ പൊലീസ് തയാറാകാത്ത പക്ഷം പരാതിയുമായി വീണ്ടും തിരുവല്ല കോടതിയെ സമീപിക്കാനാണ് ഹരജിക്കാരന്റെ നീക്കം. പരാതിക്കാരന്റെ മൊഴി ഇതുവരെയും പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.