Posted On
date_range Updated On
date_range പൊലീസുകാരന് കോവിഡ്; പൊലീസ് ആസ്ഥാനം അടച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്. അണുനശീകരണത്തിന് ശേഷം ആസ്ഥാനം തുറക്കും. അവധി ആയതിനാല്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നാണ് വിശദീകരണം.
അതേസമയം, കോവിഡ് ബാധിച്ച് ഇടുക്കിയിൽ പോലീസുകാരൻ മരിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടിയിൽ ക്രമീകരണം ഏർപ്പെടുത്തി. 50 വയസ് കഴിഞ്ഞ പോലീസുകാരെ കോവിഡ് ഫീൽഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡി.ജി.പിയുടെ കർശന നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.