Posted On
date_range Updated On
date_range പൊലീസ് മർദനം: യുവാവിനെ മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി
പൊന്നാനി: സ്േറ്റഷനിലെ ക്വാർട്ടേഴ്സിൽ സിവിൽ പൊലീസ് ഓഫിസർ നഗ്നനാക്കി മർദിച്ച യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനി താലൂക്കാശുപത്രിയിലായിരുന്ന തെക്കേപ്പുറം സ്വദേശി നജ്മുദ്ദീന് വീട്ടിലെത്തിയ ശേഷം ബുധനാഴ്ച രാത്രിയാണ് ശാരീരിക ബുദ്ധിമുട്ടുകളനുഭവപ്പെട്ടത്.
ഇതോടെയാണ് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിൽ സസ്പെൻഷനിലായ സി.പി.ഒ അനീഷ് പീറ്ററിനൊപ്പം വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പൊന്നാനി സ്‌റ്റേഷനിലെ സി.പി.ഒ ഷിജിനെതിരെയും എസ്.ഐ ബേബിച്ചൻ ജോർജിനെതിരെയും അന്വേഷണമാരംഭിച്ചിട്ടുണ്ട്.
നജ്മുദ്ദീനെ ക്രൂരമായി മർദിക്കുകയും പഞ്ചസാര ലായനി കുടിക്കാൻ നൽകുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബേബിച്ചൻ ജോർജിനെതിരെ അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.