കൊച്ചിയിൽ ലഹരി കണ്ടെത്താൻ ​​രാത്രി പൊലീസിന്റെ വ്യാപക പരിശോധന; 300 പേർ പിടിയിൽ

കൊച്ചി: ലഹരി കണ്ടെത്താനായി നഗരത്തിൽ മിന്നൽ പരിശോധന നടത്തി പൊലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ നിരവധി​ പേർ പിടിയിലായത്. കഞ്ചാവും എം.ഡി.എം.എയും ഹാഷിഷ് ഓയിലുമെല്ലാം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സിറ്റി പരിധിയിലാണ് പൊലീസിന്റെ മിന്നൽ പരിശോധന നടന്നത്. ശനിയാഴ്ച രാത്രി പത്ത് മണി മുതൽ ഞായറാഴ്ച രാവിലെ വരെയായിരുന്നു പരിശോധന. 77 ലഹരി കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിന് 13 പേരെ പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരി വ്യാപനം രൂക്ഷമായതിനെ തുടർന്ന് വ്യാപകമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇതിൽ നിരവധി ​പേർ പിടിയിലായിരുന്നു. വലിയ രീതിയിൽ മയക്കുമരുന്നും പൊലീസ് പിടിച്ചെടുക്കുന്നുണ്ട്. ലഹരിക്കെതി​രെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് എന്ന പേരിൽ എ​ക്സൈസ് വകുപ്പ് പ്രത്യേക ദൗത്യവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Police conduct extensive night raids to find drugs in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.