Posted On
date_range Updated On
date_range പുഴയിൽ ഒളിപ്പിച്ച തോണികൾ പൊലീസ് മുങ്ങിയെടുത്തു
കൊളത്തൂർ: മൂർക്കനാട് കീഴ്മുറി കടവിൽ അനധികൃതമായി മണൽ കടത്താൽ ഉപയോഗിക്കുന്ന വള്ളങ്ങൾ കൊളത്തൂർ പൊലീസ് പിടിച്ചെടുത്തു. പുഴയിൽ മുക്കി ഒളിപ്പിച്ച രണ്ട് തോണികൾ പൊലീസ് മുങ്ങിയെടുക്കുകയായിരുന്നു. രാത്രിയാണ് മണലെടുപ്പ് നടക്കുന്നത്.
മറുകരയിൽനിന്ന് മണൽ ചാക്കുകളിൽ നിറച്ച് തോണികളിൽ കീഴ്മുറിയിലുള്ള കടവിലെത്തിച്ച് ടിപ്പറുകളിൽ കടത്തുകയായിരുന്നു പതിവെന്ന് കൊളത്തൂർ ഇൻസ്പെക്ടർ പി.എം. ഷമീർ അറിയിച്ചു. പുഴയുടെ മധ്യഭാഗത്ത് നാല് മീറ്റർ താഴ്ചയിൽ മുക്കിയിട്ടിരുന്ന തോണികളാണ് സി.പി.ഒമാരായ സത്താർ, ഷക്കീൽ, ഷംസു, പ്രവീൺ, സുരേഷ്, രഞ്ജിത്ത്, ഹോം ഗാർഡ് സുനിൽ എന്നിവർ ചേർന്ന് മുങ്ങിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.