അപമാനിച്ചെന്ന് സ്ത്രീയുടെ പരാതി; എഴുത്തുകാരൻ വി.ആർ സുധീഷിനെതിരെ കേസ്

കോഴിക്കോട്: തന്നെ സമൂഹമാധ്യമം വഴി അപമാനിച്ചു എന്ന സ്ത്രീയുടെ പരാതിയെ തുടർന്ന് എഴുത്തുകാരൻ വി. ആർ സുധീഷിനെതിരെ കേസ്. ഫോൺ വിളിച്ച് അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതിയാണ് സുധീഷിനെതിരെ ലഭിച്ചതെന്നും വിശദാംശങ്ങൾ അന്വേഷിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് ടൗൺ അസി. കമ്മീഷണർ അറിയിച്ചു. കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രസാധകയാണ് കഥാകൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

പുതിയ പ്രസാധനാലയത്തിന് കഥാകൃത്ത് പുസ്തകം പ്രസിദ്ധീകരിക്കാൻ നൽകിയിരുന്നു. എന്നാൽ പ്രസിദ്ധീകരിച്ച പുസ്തകം നിറയെ അക്ഷരത്തെറ്റുകളാണെന്നും അടുത്തിടെ ഒരു പ്രസാധകക്ക് നൽകിയ പുസ്തകത്തിൽ അവർ കൊടുത്ത കുറിപ്പ് വായിച്ചിട്ട് മനസിലായില്ലെന്നും വി. ആർ സുധീഷ് ഫേസ്ബുക്കിൽ വിവരം പങ്കുവെച്ചിരുന്നു.

തുടർന്ന് കഥാകൃത്തിനെതിരെ ലൈംഗികാരോപണം അടക്കമുള്ള ഗുരുതര ആരോപണങ്ങളുമായി പ്രസാധക രംഗത്തെത്തിയിരുന്നു. ശേഷമാണ് പരാതി നൽകിയത്. ഒരു അഭിമുഖത്തിനായി വി.ആർ.സുധീഷിനെ കണ്ടപ്പോൾ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തിൽ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റുചെയ്യുകയും വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുംചെയ്തതായി പരാതിയിൽ പറയുന്നു.

Tags:    
News Summary - police booked against writer vr sudheesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.