മാനന്തവാടി: ലോക്ഡൗണിെൻറ മറവിൽ വീട്ടിൽ കയറി പൊലീസ് അതിക്രമം. പ്രായപൂർത്തിയാകാ ത്ത നാല് വിദ്യാർഥികൾക്ക് മർദനത്തിൽ പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് ആറോടെ മാനന്ത വാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചെറ്റപ്പാലം മൈത്രി നഗറിലാണ് സംഭവം.
പ്രദേശവാസ ിയും വ്യാപാരിയുമായ റഫീഖിെൻറ മകനും അയൽവാസികളായ മൂന്ന് പേരും ചേർന്ന് റഫീഖിെൻറ കാ ർ ഷെഡിൽ കാരംസ് കളിക്കുന്നതിനിടെ അതുവഴി വന്ന മാനന്തവാടി എസ്.ഐ സി.ആർ.അനിൽകുമാറും സംഘവും ഗേറ്റ് തള്ളിത്തുറന്ന് ലാത്തികൊണ്ട് കൈകാലുകളിലും പുറത്തും അടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും പൊലീസ് സ്ഥലം വിട്ടു.
പിന്നീട് അന്യായമായി സംഘം ചേർന്നുവെന്നാരോപിച്ച് പ്രദേശവാസികളായ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. മർദനമേറ്റ വിദ്യാർഥികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും പരാതി നൽകുന്നതിൽ നിന്നും ആശുപത്രിയിൽ പോകുന്നതും തടയിട്ടതായും ആരോപണമുണ്ട്. സംഭവം വിവാദമായതോടെ നാർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി. റെജി കുമാർ, മാനന്തവാടി പൊലീസ് ഇൻസ്പെക്ടർ എം.എം.അബ്ദുൽ കരീം എന്നിവർ സ്ഥലത്തെത്തി കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും വിവരങ്ങളാരാഞ്ഞു. എന്നാൽ, പരാതി ഇല്ലാത്തതിനാൽ കേസെടുക്കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
അതേസമയം പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനെതിരെ പരാതി ഇല്ലെങ്കിലും കേസെടുക്കണമെന്നാണ് നിയമം എന്നതിനാൽ ബാലാവകാശ കമീഷനും ചൈൽഡ് ലൈനും ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.