പെരിന്തൽമണ്ണ: മുഹർറം, ഒാണം പൊതു അവധികളടക്കം എട്ടു ദിവസം സർക്കാർ ഒാഫിസുകൾ അടഞ്ഞു കിടക്കുന്നത് അനധികൃത നിർമാണങ്ങൾക്കും ഖനനത്തിനും വഴിയൊരുക്കുമെന്ന് ആശങ്ക. സ് റ്റോപ്പ് മെമ്മോ നൽകിയും വാഹനങ്ങൾ പിടിച്ചെടുത്തും തടയുന്ന നിർമാണവും ഖനനവുമാണ് ഇത്തരം അവധി ദിനങ്ങളിൽ വ്യാപകമായി നടത്താറുള്ളത്. ചെങ്കല്ല്, മണ്ണ്, ക്വാറി ഖനനങ്ങൾക്കും വയൽ, ചതുപ്പ് നിലങ്ങൾ മണ്ണിട്ടുമൂടുന്നതിനും ദീർഘ അവധി ദിനങ്ങൾ മറയാക്കാറുണ്ട്. ഇത് തടയാൻ നടപടിയുണ്ടാകും.
സെപ്റ്റംബർ 16നാണ് ഇനി പ്രവൃത്തി ദിനമെന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക നിരീക്ഷണത്തിനും സ്ക്വാഡ് പ്രവർത്തനങ്ങൾക്കും രൂപം നൽകി. രണ്ടാം ശനിയും ഞായറും ഒരുപോലെ ഉപയോഗിച്ചാണ് സാധാരണ അനധികൃത ഖനനവും നിലംനികത്തലും നടക്കുന്നത്. കുന്നിടിച്ചശേഷമോ വയൽ നികത്തിയ ശേഷമോ സ്റ്റോപ്പ് മെമ്മോ അടക്കം ഏതു നിയമനടപടിയും പ്രഹസനമാവാറാണ് പതിവ്. അതിനാൽ ഒരുമിച്ചുള്ള അവധി ദിനങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.