Posted On
date_range Updated On
date_range പിഞ്ചുബാലികക്ക് പീഡനം: പിതാവും സഹോദരിയുടെ മക്കളും അറസ്റ്റിൽ
മൂവാറ്റുപുഴ: പിഞ്ചുബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിതാവും ഇയാളുടെ സഹോദരിയുടെ രണ്ട് മക്കളും പിടിയിൽ. വാ ളകം റാക്കാട് സ്വദേശിയും ഇയാളുടെ സഹോദരിയുടെ രണ്ട് ആൺമക്കളുമാണ് വ്യാഴാഴ്ച മൂവാറ്റുപുഴ പൊലീസിൽ കീഴടങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
നാളുകളായി ബാലികയെ ഇവർ പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 15നാണ് പീഡനവിവരം പെൺകുട്ടിയുടെ മാതാവ് അറിയുന്നത്. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കി. പോക്സോ നിയമപ്രകാരം കേസെടുത്തതിനെത്തുടർന്ന് മജ്സ്ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
എന്നാൽ, പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ആറുമാസമായി പീഡനം തുടരുകയായിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മഹിള അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.