Posted On
date_range Updated On
date_range കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസിൽ ജീവപര്യന്തം
ഹരിപ്പാട്: കോടതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിക്ക് പോക്സോ കേസിൽ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. എട്ട് വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജനെ (72)യാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകളിലായി 51 വർഷം തടവും 3.5 ലക്ഷം രൂപ പിഴയും ആണ് ശിക്ഷ. ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എസ്. സജികുമാർ ആണ് ശിക്ഷ വിധിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് ഒളിവിലായിരുന്ന പ്രതിയെ രണ്ടു മാസത്തിനു ശേഷമാണ് പിടികൂടിയത്. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോടതി മുറിയിൽ കഴുത്തു മുറിച്ച് ദേവരാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.