വിനോദ്
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഒരു വർഷത്തിനു ശേഷം പൊലീസ് പിടികൂടി ആറ്റുകാൽ സ്വദേശി വിനോദിനെ (50) ആണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ നിന്നു അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് കോടതിയിൽ ഹാജരാക്കി. 14 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. ഫോർട്ട് എസ്.എച്ച്.ഒ വി. ഷിബു, പൊലീസുകാരായ സാബു, ജീത്കുമാർ, അജി, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.