Posted On
date_range Updated On
date_range പ്രധാനമന്ത്രി ഇന്ന് പാലക്കാട്ട്; നഗരം സുരക്ഷ വലയത്തിൽ
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട്ടെത്തും. റോഡ് ഷോയാണ് പ്രധാന പരിപാടി. ഇതിന് മുന്നോടിയായി പാലക്കാട് നഗരം കനത്ത സുരക്ഷ വലയത്തിലാണ്. ഉന്നതതല സുരക്ഷസംഘം വിശദപരിശോധന നടത്തി. തിരക്ക് നിയന്ത്രിക്കാൻ റോഡ് ഷോ കടന്നു പോകുന്ന റോഡുകളുടെയും ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു.
കാണാനെത്തുന്നവർ ബാരിക്കേഡുകൾക്ക് അകത്താണ് നിൽക്കേണ്ടത്. ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ 12 വരെ നഗരത്തിനകത്ത് വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാവും. രാവിലെ 10ഓടെ റോഡ് ഷോ ആരംഭിക്കുമെന്നതിനാൽ അതിനും മണിക്കൂറുകൾക്ക് മുമ്പേ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.