കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ; 80ാം പിറന്നാൾ ദിനത്തിൽ പിണറായിക്ക് മോദിയുടെ ആശംസ

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേ​ന്ദ്ര മോദി. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പിറന്നാൾ ആശംസ. ദീർഘായുസും ആരോഗ്യവും നേരുന്നുവെന്നായിരുന്നു 80ാം പിറന്നാൾ ആഘോഷിക്കുന്ന മുഖ്യമന്ത്രിക്ക് മോദി ആശംസ നേർന്നത്.

''കേരള മുഖ്യമന്ത്രി പിണറായി വിജയന് ജൻമദിനാശംസകൾ നേരുന്നു. കൂടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ''-എന്നാണ് മോദി എക്സിൽ കുറിച്ചത്.

ലോക്സഭ സ്പീക്കർ ഓം ബിർല, നടൻ കമൽ ഹാസൻ എന്നിവരും മുഖ്യമന്ത്രിക്ക് ജൻമദിനാശംസ നേർന്നു. ആരോഗ്യവും സന്തോഷവും ഐശ്വര്യവും ദീർഘായുസും നേരുന്നുവെന്നായിരുന്നു ഓം ബിർലയുടെ ആശംസ.

​'80ാം പിറന്നാൾ ആഘോഷിക്കുന്ന ആദരണീയനായ കേരള മുഖ്യമന്ത്രി പിണറായി വിജയന്

ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. കേരളത്തിന്റെ വികസനം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ച, പൊതുസേവനത്തിനോട് പ്രതിബദ്ധത പുലർത്തുന്ന നേതാവിന് ജൻമദിനാശംസകൾ നേരുന്നു. വരും വർഷങ്ങളിൽ അദ്ദേഹത്തിന് കൂടുതൽ ശക്തിയും ആരോഗ്യവും ഉണ്ടാകട്ടെ'-എന്നാണ് കമൽ ഹാസൻ കുറിച്ചത്.  

മുഖ്യമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രൊഫ. കെ.വി.തോമസ് പത്രപ്രവര്‍ത്തകര്‍ക്ക് കേക്ക് വിതരണം നടത്തി. കേരളഹൗസിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ പായസ വിതരണവും ഉണ്ടായിരുന്നു.

ആശംസ നേർന്ന് ബംഗാൾ ഗവർണർ ആനന്ദ ബോസ്

കൊൽക്കത്ത: കേരള മുഖ്യമന്ത്രി പിണറായി വിജയൻറെ എൺപതാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ബംഗാൾ ഗവർണർ ഡോ സിവി ആനന്ദ ബോസ്. "മുന്നോട്ടുള്ള ജീവിതയാത്രയിൽ ആരോഗ്യവും ദീർഘായുസ്സും നേരുന്നു"- ആശംസാ സന്ദേശത്തിൽ ആനന്ദബോസ് കുറിച്ചു.

Tags:    
News Summary - PM Modi extends birthday greetings to Kerala CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.