പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന്​ പരാതി; യുവാവ് അറസ്​റ്റില്‍

പനമരം: പ്ലസ് ടു വിദ്യാർഥിനിയായിരുന്ന 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ അറസ്​റ്റ്​ ചെയ്തു. നീര്‍വാരം അഞ്ഞണിക്കുന്ന് അഞ്ചുസ​​െൻറ്​ കോളനിയിലെ അഭിജിത്തിനെയാണ്​ (23) പനമരം പൊലീസ് അറസ്​റ്റ്​ ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പ​ുപ്രകാരം കേസെടുത്തു. സ്വകാര്യ ടൂറിസ്​റ്റ്​ ഹോം ജീവനക്കാരനായ യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. തുടര്‍ന്ന് യുവാവിനെതിരെ സി.ഡബ്ല്യൂ.സിക്ക് പരാതി ലഭിക്കുകയും അതുപ്രകാരം പനമരം പൊലീസ് കേസ് രജിസ്​റ്റര്‍ ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.
 

Tags:    
News Summary - Plus Two Student Raped in Panamaram; Youth Arrested -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.