പ്ലസ് ടു വിദ്യാർഥിനി പുഴയിൽ വീണ് മരിച്ചു

പുൽപള്ളി: പ്ലസ് ടു വിദ്യാർഥിനി പുഴയിൽ വീണ് മരിച്ചു. പുൽപള്ളി കോളറാട്ട്കുന്ന് പ്രിയദർശിനി കോളനിയിലെ ആദിത്യയാണ് (17) ചേകാടി പുഴയിൽ അലക്കുന്നതിനിടെ കാൽ വഴുതിവീണ് മരിച്ചത്.

ചേകാടി പമ്പ്ഹൗസിനടുത്ത് ശനിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. കുടുംബാംഗങ്ങളോടൊപ്പം അലക്കുന്നതിനായി ചേകാടി പുഴയിൽ പോയതായിരുന്നു. തമിഴ്നാട്ടുകാരായ സുമേഷ്-ശാന്തി ദമ്പതികളുടെ മകളാണ്. പുൽപള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയാണ്. സഹോദരങ്ങൾ: ദുഖനേഷ്, അഖിലേഷ്.

Tags:    
News Summary - plus two student fell into the river and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.