Posted On
date_range Updated On
date_range വണ്ടൂരിൽ ബസിനടിയിൽ പെട്ട് പ്ലസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം
മലപ്പുറം: ബസ് സ്റ്റാന്‍ഡില്‍വെച്ച് ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേലെകാപ്പിച്ചാലില്‍ ശിവദാസന്റെ മകന്‍ നിഥിന്‍(17)ആണ് മരിച്ചത്. വണ്ടൂര്‍ മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിലാണ് അപകടം നടന്നത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന് മുന്‍പില്‍ നില്‍ക്കുകയായിരുന്ന നിഥിന്‍ ബസിനടിയില്‍ പെടുകയായിരുന്നു. ബസിന്‍റെ മുന്‍ചക്രം നിഥിന്‍റെ ദേഹത്തൂടെ കയറുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ നിഥിന്‍ മരിച്ചു.
കോഴിക്കോട്-കാളികാവ് റോഡിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. നിഥിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മമ്പാട് ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് നിഥിൻ. മാതാവ്: നിഷ, സഹോദരങ്ങള്‍: ഷിജിന്‍,ശിവാനി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.