Posted On
date_range Updated On
date_range നാടകകൃത്തും സി.ആർ. മഹേഷ് എം.എ.എൽ.എയുടെ സഹോദരനുമായ സി.ആർ. മനോജ് അന്തരിച്ചു
കൊല്ലം: പ്രഫഷനൽ നാടക രചയിതാവും നടനുമായ സി.ആർ. മനോജ് അന്തരിച്ചു. 45 വയസായിരുന്നു. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷിന്‍റെ സഹോദരനാണ്. ഓച്ചിറ സരിഗ തിയറ്റേഴ്സിലൂടെ നാടക രംഗത്തെത്തിയ മനോജ് 25ലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്.
കരുനാഗപ്പള്ളി തഴവ ചെമ്പകശ്ശേരിൽ വീട്ടിൽ പരേതനായ സി.എ. രാജശേഖരന്‍റെയും റിട്ട. അധ്യാപിക ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ്. ലക്ഷ്മിയാണ് ഭാര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.