Posted On
date_range Updated On
date_range ട്രെയിൻ ടിക്കറ്റില്ല; മന്ത്രി ഇടപെട്ടു; ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിനുള്ള താരങ്ങൾ വിമാനത്തിൽ പോകും
തിരുവനന്തപുരം: ഭോപ്പാലിൽ നടക്കുന്ന ദേശീയ അണ്ടർ 19 ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിനുള്ള കായികതാരങ്ങൾക്ക് ട്രെയിനിൽ സീറ്റ് ലഭിക്കാതെ വന്നതോടെ വിമാന ടിക്കറ്റെടുത്ത് നൽകാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെക്കിനാണ് നിർദേശം നൽകിയത്.
നവംബർ 17ന് ഭോപ്പാലിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ 20 കായിക താരങ്ങൾക്കും ടീം മാനേജറും കോച്ചുമടക്കമുള്ള മൂന്നുപേർക്കും തേർഡ് എ.സി ടിക്കറ്റ് പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്തു നൽകിയിരുന്നു. ടിക്കറ്റ് കൺഫേം ചെയ്യാൻ എമർജൻസി ക്വോട്ടയിൽ അപേക്ഷ നൽകുകയും ചെയ്തു. എന്നാൽ മുഴുവൻ ടിക്കറ്റുകളും കൺഫേം ആയില്ല. ഇതറിഞ്ഞ് മന്ത്രി ഇടപെടുകയായിരുന്നു. 16 പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഏഴുപേർ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.