അനുപമയുടെ പരാതി പരിഹരിക്കുന്നതിൽ പരാജയപ്പെ​ട്ടു -പി.കെ. ശ്രീമതി

തിരുവനന്തപുരം: കുഞ്ഞിനെ മാതാവിൽ നിന്ന് വേർപ്പെടുത്തി സി.പി.എം നേതാവായ അച്ഛനും മാതാവും ചേർന്ന് ദത്ത് നൽകിയ സംഭവത്തിൽ വിശദീകരണവുമായി മുൻ മന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ പി.കെ. ശ്രീമതി. അനുപമയുടെ പരാതി പരിഹരിക്കുന്നതിൽ താൻ പരാജയപ്പെ​ട്ടെന്ന് പി.കെ. ശ്രീമതി ചാനൽ ചർച്ചയിൽ തുറന്നു സമ്മതിച്ചു.

അനുപമയുടെ പരാതിയെക്കുറിച്ച് താൻ അറിഞ്ഞത് പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞാണ്. അനുപമയുടെ പ്രശ്നം പരിഹരിക്കാൻ താൻ ഏറെ പരിശ്രമിച്ചിരുന്നു. വീണ്ടും പരാതി നൽകാൻ അനുപമയോട് ആവശ്യപ്പെ​ട്ടു. അനുപമയോട് കോടതിയെ സമീപിക്കാനും നിർദേശിച്ചു.

കോടിയേരി ബാലകൃഷ്ണനെ സമീപിക്കാനും പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയോടും പാർട്ടിയിലെ വനിതാ നേതാക്കളോടും വിവരം ധരിപ്പിക്കുകയും ചെയ്തു. അനുപമക്കൊപ്പമാണെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും പി.കെ. ശ്രീമതി ചൂണ്ടിക്കാട്ടി.

കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് പി.ബി അംഗം വൃന്ദ കാരാട്ടിനെ സമീപിച്ചിരുന്നതായി അനുപമ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വൃന്ദ കാരാട്ട് ആവശ്യപ്പെട്ട പ്രകാരമാണ് വിഷയത്തിൽ പി.കെ. ശ്രീമതി ഇടപെട്ടത്.

Tags:    
News Summary - pk sreemathi react to Anupama Child Kidnap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.