പാലക്കാട്: പി.കെ. ശശി എം.എൽ.എക്കെതിരായ പരാതി അന്വേഷിക്കുന്ന കമീഷൻ അംഗം കൂടിയായ മന്ത്രി എ.കെ. ബാലൻ എം.എൽ.എയുമായി വേദി പങ്കിട്ടത് പരാതി പൊലീസിലെത്തിക്കാനുള്ള നീക്കത്തിെൻറ ഭാഗമെന്ന് സൂചന. പരാതിക്കാരിയെ പ്രകോപിപ്പിക്കാനാണ് ഇൗ നീക്കമെന്നാണറിയുന്നത്. പരാതി പൊലീസിലെത്തിയാൽ പാർട്ടി അന്വേഷണ കമീഷൻ നിർജീവമാക്കാൻ സാധിക്കും. ഇതിലൂടെ പാർട്ടി നടപടിയിൽനിന്ന് രക്ഷപ്പെടാനാകുമെന്നാണ് ശശി അനുകൂലികളുടെ വിലയിരുത്തൽ. പൊലീസിൽ പരാതിപ്പെട്ടാൽ മതിയായ തെളിവുകളില്ലെന്നും കേസെടുത്താൽതന്നെ ഗുരുതര കുറ്റമല്ലെന്നുമാണ് ഇവരുടെ വിലയിരുത്തൽ.
എം.എൽ.എക്കെതിരായ പരാതിയും ഫോൺ തെളിവും വാസ്തവമാണെന്നാണ് പാർട്ടി കമീഷൻ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ അച്ചടക്കനടപടിയിൽനിന്ന് ഒഴിവാകാനുള്ള ഏകമാർഗം പരാതി പൊലീസിൽ എത്തിക്കലാണെന്ന നിഗമനമാണ് തച്ചമ്പാറയിലെ വേദി പങ്കിടലിെൻറ പിന്നിലെന്നാണ് ശശിവിരുദ്ധ പക്ഷത്തിെൻറ വിലയിരുത്തൽ. അച്ചടക്ക നടപടിയുണ്ടാവില്ലെന്ന് നേതൃത്വം പറഞ്ഞിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ നടപടി ഉറപ്പാണെന്ന് പരാതിക്കാരിക്കും കൂടെ നിൽക്കുന്നവർക്കും നേതൃത്വത്തിലെ ചിലരിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടുമുണ്ട്. എന്നാൽ, കമീഷൻ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്ക് എത്തുന്നതിന് മുമ്പ് പരാതിക്കാരി പൊലീസിലെത്തിയാൽ അച്ചടക്ക നടപടിയിൽനിന്ന് ശശിക്ക് രക്ഷപ്പെടാനാകും. അതിനാൽ, നിലവിലെ സാഹചര്യത്തിൽ പരാതി പാർട്ടിക്ക് പുറത്തെത്തിക്കാൻ പെൺകുട്ടിക്കോ ബന്ധപ്പെട്ട നേതാക്കൾക്കോ താൽപര്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.