Posted On
date_range Updated On
date_range ഷാജിക്കെതിരായ നീക്കം: രാഷ്ട്രീയ പകപോക്കലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കെ.എം ഷാജിക്കെതിരായ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നതിൽ സംശയമില്ല. കണ്ണൂർ കൊലപാതകത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് റെയ്ഡെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അനവസരത്തിലുണ്ടായ റെയ്ഡാണ് ഷാജിയുടെ വീട്ടിൽ നടന്നത്. എല്ലാ സ്ഥാനാർഥികളും സംഭാവന സ്വീകരിച്ചാണ് തെരഞ്ഞെടുപ്പ് ചെലവ് കണ്ടെത്തുന്നത്. ഇതിന് കൃത്യമായ കണക്കും ഉണ്ടാകും. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സ്ഥാനാർഥിക്കുണ്ടായ വരവ്- ചെലവ് തുക കണക്കു കൂട്ടാൻ ദിവസങ്ങളെടുക്കും. കേരളത്തിന്‍റെ ചരിത്രത്തിൽ ഇന്ന് വരെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ റെയ്ഡ് നടത്തിയ സംഭവമുണ്ടായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.