Posted On
date_range Updated On
date_range യു.ഡി.എഫിന് മികച്ച വിജയമുണ്ടാവും -ഹൈദരലി തങ്ങൾ, കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്ത് യു.ഡി.എഫിന് മികച്ച വിജയമുണ്ടാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മലപ്പുറം മണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. രാഹുൽ ഗാന്ധി റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ഹൈദരലി തങ്ങൾ വ്യക്തമാക്കി. യു.ഡി.എഫിെൻറ വിജയം യു.പി.എക്ക് മുതൽക്കൂട്ടാവുമെന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പാണക്കാട് സി.കെ.എം.എം.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.