ഇടുക്കിയിൽ ഉമ്മൻചാണ്ടി മൽസരിച്ചാൽ സ്വാഗതം ചെയ്യും -പി.ജെ ജോസഫ്​

ഇടുക്കി: ഇടുക്കി​ േലാക്​സഭ സീറ്റിൽ ഉമ്മൻചാണ്ടി മൽസരിച്ചാൽ സ്വാഗതം ചെയ്യുമെന്ന്​ കേരള കോൺഗ്രസ്​ നേതാവ്​ പി. ജെ ​േജാസഫ്​. ലോക്​സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്​ ഒരു സീറ്റ്​ അധികമായി നൽകണം. ഇടുക്കിയോ ചാലക്കുടിയോ കോൺഗ്രസ്​ വിട്ടു നൽകണമെന്ന്​ പി.ജെ. ജോസഫ്​ പറഞ്ഞു.

ത​​​െൻറ മകൻ മൽസരിക്കുമെന്ന വാർത്തകൾ തെറ്റാണ്​. മകൻ തൽക്കാലം രാഷ്​ട്രീയത്തിലേക്ക്​ ഇല്ലെന്നും ജോസഫ്​ വ്യക്​തമാക്കി. ഇടുക്കിയിലേക്ക്​ ഉമ്മൻചാണ്ടി എത്തുകയാണെങ്കിൽ പകരം ചാലക്കുടി സീറ്റ്​ നൽകണമെന്നാണ് ജോസഫി​​​െൻറ​ ആവശ്യം. അതേ സമയം, കോട്ടയത്ത്​ ഉമ്മൻചാണ്ടി മൽസരിക്കുമോയെന്ന ചോദ്യത്തിന്​ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം​ തയാറായില്ല.

Tags:    
News Summary - P.J Josph On Loksabha elections-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.