മുല്ലപ്പെരിയാർ പൊട്ടുമെന്നത്​ ജോസഫി​െൻറ വ്യാജപ്രചാരണം -പി.സി ജോർജ്​

തിരുവനന്തപുരം: മുല്ലപെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന മുൻ ജലവിഭവ മന്ത്രി പി.ജെ ജോസഫി​െൻറ വാദം വ്യാജപ്രചാരണമായിരുന്നെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. സ്വിറ്റ്‌സര്‍ലാൻറിലെ കമ്പനിയില്‍നിന്നും പണം വാങ്ങിയശേഷമാണ് ജോസഫ് ഇങ്ങനെ പറഞ്ഞത്. ജോസഫും അന്നത്തെ വാട്ടര്‍ അതോറിറ്റി അംഗമായിരുന്ന കെ.വി മാണിയും ഇതിനുവേണ്ടിയാണ് സ്വിറ്റ്‌സര്‍ലൻറ് സന്ദർശിച്ചത്.

സ്വതന്ത്ര ബസ് തൊഴിലാളി യൂണിയ​െൻറ ബഹുജന കണ്‍വന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.1000 കോടിയുടെ പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. എന്നാല്‍, ഡാം നിര്‍മാണത്തിനെതിരെ തമിഴ്‌നാട്ടിൽ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് കമ്പനിക്ക് പണം തിരികെ നല്‍കിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു.
 
ഇടതുപക്ഷം ഒരു നല്ല സ്ഥാനാർഥിയെപോലും നിര്‍ത്താത്ത മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പാണെന്നിരിക്കെ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്തെ പ്രവർത്തനത്തെ നിര്‍ണയിക്കുമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് പിണറായി വിജയനുള്ള മുഴുത്ത് കൂര്‍ത്ത പാരയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

 

 

Tags:    
News Summary - pj joseph says fake news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.