Posted On
date_range Updated On
date_range പിറവം പള്ളി തർക്കം; പള്ളിയുടെ അവകാശം വിട്ടുകിട്ടണമെന്ന് ഓർത്തഡോക്സ് സഭ
കോലഞ്ചേരി: പിറവം പള്ളിയുടെ അവകാശം സംബന്ധിച്ചുള്ള തർക്കം തുടരുന്നു. പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിടണമെന്ന് ഓർത്തഡോക്സ് സഭ ആവശ്യമുന്നയിച്ചു. എറണാകുളത്ത് കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലാണ് ഓർത്തഡോക്സ് സഭ നിലപാട് അറിയിച്ചത്.
അതേസമയം, പള്ളിയുടെ ഉടമസ്ഥാവകാശം വിട്ടു നൽകാൻ കോടതി വിധിയില്ലെന്ന് യാക്കോബാവ വിഭാഗം വാദിച്ചു. പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിക്കരുതെന്നും പള്ളി ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും യാക്കോബായ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.