Posted On
date_range Updated On
date_range പിറവം പള്ളി കേസ്: ഹൈകോടതിയുടെ പുതിയ ബെഞ്ചും പിന്മാറി
കൊച്ചി: പിറവം പള്ളി തർക്ക കേസ് പരിഗണിക്കുന്നതിൽ നിന്ന് ഹൈകോടതിയുടെ പുതിയ ബെഞ്ചും പിന്മാറി. ജസ്റ്റിസ് സി.കെ അബ ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ഇത് മൂന്നാം തവണയാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നത്.
ജസ്റ്റിസ് പി.ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ആദ്യം കേസില്‍ നിന്ന് പിന്മാറിയത്. പിന്നീട് ജസ്റ്റിസ് ചിദംബരേഷ് അംഗമായ രണ്ടാമത്തെ ബെഞ്ച് പിന്മാറുന്നതായി അറിയിച്ചു. വക്കീലന്മാരായി പ്രാക്ടീസ് ചെയ്യവെ ജഡ്ജിമാർ സഭാതർക്കം സംബന്ധിച്ച കേസിൽ ഹാജരായിട്ടുണ്ടെന്ന യാക്കോബായ വിഭാഗം ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പിന്മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.