അഴിമതി നിയന്ത്രിക്കാനുള്ള ശ്രമം ഫലം കണ്ടുതുടങ്ങി. പൊലീസിെൻറ കാര്യക്ഷമതയില്ലായ്മ, സിവിൽ സർവിസ് തർക്കങ്ങൾ, രാഷ്ട്രീയ കൊലപാതകങ്ങൾ, മന്ത്രിമാരുടെ രാജി, സി.പി.ഐയുടെ നല്ലപിള്ള ചമയൽ, പ്രതിപക്ഷത്തിെൻറയും മാധ്യമങ്ങളുടെയും കോടതിയുടെയും അത്യുത്സാഹം എന്നിവ പ്രതിച്ഛായയെ ചെറിയ തോതിൽ ബാധിച്ചു. പാർട്ടി, മുന്നണി, സർക്കാർ ഉദ്യോഗസ്ഥർ എന്നിവയുടെ ഏകോപനമില്ലായ്മ പ്രകടമാണ്. സർക്കാറിന് നൂറിൽ 75 മാർക്ക് നൽകും. കെ.ടി. ജലീലിന് 80. എല്ലാം ശരിയാകും എന്ന ചെലവേറിയ വാഗ്ദാനത്തിനൊപ്പം ഓടിയെത്താൻ കഠിനവും ആത്മാർഥവും ത്വരിതവുമായ നടപടികൾ വേണം. വിമർശനങ്ങൾക്കു വിവേകവും സംയമനവും ആത്മാർഥതയും മാത്രമുള്ള മറുപടികൾ ഉണ്ടാകണം.
(തിരക്കഥാകൃത്ത് )
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.