തിരുവനന്തപുരം: സർക്കാറിന് പിടിവാശിയുള്ളത് വിദ്യാർഥികളുടെ ഭാവിയുടെ കാര്യത്തിൽ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ പ്രശ്നം അവസാനിപ്പിക്കണമെന്ന നിലപാടല്ല പ്രതിപക്ഷത്തിനുള്ളത്. പരിയാരം മെഡിക്കൽ കോളജിലെ 30 കുട്ടികളുടെ പേരിലാണ് ഇപ്പോഴത്തെ സമരം. സർക്കാർ പരിയാരം ഏറ്റെടുക്കുന്നതോടെ ഫീസ് കുറയും. ക്രമക്കേട് കാട്ടിയ മാനേജ്മെൻറുകൾക്കെതിരെ നേരത്തെ നടപടി ഉണ്ടായിട്ടില്ല. എന്നാൽ മാനേജ്മെൻറുകൾക്ക് ഈ സർക്കാർ കൃത്യമായ ലക്ഷ്മണരേഖ വരച്ചിട്ടുണ്ട്.
തലവരിപ്പണത്തെക്കുറിച്ച് വിജിലൻസോ ക്രൈംബ്രാഞ്ചോ അന്വേഷിക്കുന്നതിൽ തർക്കമില്ലെന്നും സ്പീക്കറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കുശേഷം നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.