തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച 78ാം ജന്മദിനം. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ല. ഔദ്യോഗിക രേഖകള്‍ പ്രകാരം 1945 മാര്‍ച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാല്‍, യഥാര്‍ഥ ജന്മദിനം 1945 മേയ് 24 ആണ്. 2016ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു തൊട്ടുമുമ്പ് പിണറായി വിജയൻ തന്നെയാണ് യഥാർഥ ജന്മദിനം വെളിപ്പെടുത്തിയത്.
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രിയെന്ന ഖ്യാതി പിണറായി വിജയന് മാത്രം അവകാശപ്പെട്ടതാണ്. സംസ്ഥാനത്തിന്റെ ഭരണസാരഥ്യത്തിൽ മേയ് 24ന് ഏഴുവർഷം പൂർത്തിയാക്കുക കൂടിയാണ് പിണറായി വിജയൻ. കമ്യൂണിസ്റ്റ് പാർട്ടി പിറവി കൊണ്ട കണ്ണൂർ പിണറായി പഞ്ചായത്തിൽ പാറപ്രംകാരായ കോരന്റെയും കല്യാണിയുടെയും ഇളയമകനായാണ് ജനനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.