കണ്ണൂർ: അന്വേഷണത്തില്‍ തൽപരകക്ഷികള്‍ നയിക്കുന്ന വഴിയിലൂടെയല്ല െപാലീസ് സഞ്ചരിക്കേണ്ടതെന്ന് മുഖ്യമന്ത്ര ി പിണറായി വിജയൻ. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ 31ാം സംസ്ഥാന സമ്മേളനം മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമീപകാലത്തുണ്ടായ ഒരു വാഹനാപകട കേസില്‍ സാമാന്യബുദ്ധിപോലും ഉപയോഗിക്കാതെയാണ് പൊലീസ് പ്രവർത്തിച്ചത്. കേരള പൊലീസ് നേടിയെടുത്ത മികവാകെ ഈ ഒരൊറ്റ സംഭവത്തിലൂടെ ഇടിഞ്ഞുപോയി. റോഡപകടക്കേസുകളില്‍ നല്ല നഷ്ടപരിഹാരം ലഭിക്കുന്ന തരത്തിൽ കേസെടുക്കുന്നതിന് ചില ഉദ്യോഗസ്ഥർ ഒരുവിഹിതം ആവശ്യപ്പെടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കണ്ടുപിടിക്കപ്പെട്ടാൽ ഇത്തരക്കാർ സർവിസിൽ ഉണ്ടാകില്ല.
അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുന്ന സ്ഥിതി ഉണ്ടാകരുത്. ഇത് കുറ്റവാളികള്‍ക്ക് പ്രതിരോധം തീർക്കാൻ സഹായകരമാകും. ഉന്നതരെ സംരക്ഷിക്കുന്ന മൃദുഭാവം പൊലീസില്‍ വേണ്ട. ശരി ചെയ്താല്‍ പൊലീസിെൻറ സംരക്ഷണത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടാകും. തെറ്റ് ചെയ്താല്‍ മുഖം നോക്കാതെ നടപടിയുമുണ്ടാകും. പൊലീസിെൻറ യശസ്സ് തകർക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങൾപോലും ഉണ്ടാകാൻ പാടില്ല. കുറച്ചുപേര്‍ ചെയ്യുന്ന തെറ്റിന് കേരള പൊലീസ് മുഴുവന്‍ പഴികേള്‍ക്കേണ്ടിവരുകയാണ്. പൊലീസിനെയും അഴിമതി ബാധിക്കുന്നുവെന്നുവന്നാൽ അത് ഗൗരവമാകും.
ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം ലഭിക്കുന്നുണ്ട്. അതുകൊണ്ടു ജീവിക്കാൻ കഴിയണം. കിട്ടുന്നതെല്ലാം പോരേട്ടയെന്ന് കരുതരുത്. നമ്മുടെ കഴിവിനപ്പുറം ജീവിക്കാൻ ശ്രമിക്കുേമ്പാഴാണ് അഴിമതിയിലേക്ക് തിരിയേണ്ടി വരുന്നത്. അഴിമതിയുടെ പേരിൽ പിടിക്കപ്പെട്ടാൽ ഉള്ളതും ഇല്ലാതാകുന്നതാകും അവസ്ഥ. വീട്ടിൽ കിടന്നുറങ്ങുന്നതിനു പകരം അത്തരക്കാർ ജയിലിലാകും കഴിയേണ്ടിവരുക. പൊലീസില്‍ മൂന്നാംമുറയും ലോക്കപ് മർദനവും നടക്കാന്‍ പാടില്ല. ബുദ്ധിയുപയോഗിച്ചാണ് പൊലീസ് മികവു കാണിക്കേണ്ടതെന്നും മുഖ്യമന്ത്രി ഒാർമിപ്പിച്ചു.
മാന്വൽ പരിഷ്കരിക്കണമെന്ന് പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ
കണ്ണൂർ: കേരള പൊലീസ് മാന്വൽ പരിഷ്കരിക്കണമെന്ന് കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷാസംബന്ധമായ പുതിയനിയമങ്ങളെ സംബന്ധിച്ചോ പോക്സോ തുടങ്ങിയ ആധുനിക നിയമങ്ങളെക്കുറിച്ചോ സൈബർകുറ്റങ്ങളെ സംബന്ധിച്ചോ ഒരു പരാമർശവും നിലവിലുള്ള പൊലീസ് മാന്വലിൽ ഇല്ല.
തീവ്രവാദ പ്രവർത്തനങ്ങൾ വധിച്ചുവരുന്ന സാഹചര്യത്തിൽ കേരളത്തിലെ ഇൻറലിജൻസ് വിഭാഗം കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ മാതൃകയിൽ പരിഷ്കരിക്കുക, എസ്.െഎ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം നിർത്തലാക്കുക, പൊലീസിൽ എട്ടു മണിക്കൂർ ജോലിസമയം പൂർണമായും നടപ്പാക്കുക, ജോലിഭാരത്തിനനുസരിച്ച് പൊലീസ് സ്റ്റേഷന് ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കി ആവശ്യമായ അംഗബലം അനുവദിക്കുക, പൊലീസ് സബ് ഡിവിഷനുകളുടെ എണ്ണം ഇരട്ടിയാക്കുക തുടങ്ങി 29 ആവശ്യങ്ങളടങ്ങിയ പ്രേമയം സമ്മേളനം അംഗീകരിച്ചു.
സംസ്ഥാനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡി.ജി.പി ലോകനാഥ് ബെഹ്റ, ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ, കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. കെ.പി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.കെ. പ്രിഥ്വിരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ആർ. ബിജു സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ പി. രമേശൻ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സി.ആർ. ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എസ്. ഒൗസേപ്പ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ആർ. മനോജ് കുമാർ പ്രമേയങ്ങളും പി.പി. മഹേഷ് ഒാഡിറ്റ് റിേപ്പാർട്ടും അവതരിപ്പിച്ചു. സമാപനസമ്മേളനം മന്ത്രി ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്തു. ഡി.കെ. പ്രിഥ്വിരാജ് അധ്യക്ഷത വഹിച്ചു. ഇ.പി. സുരേശൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.