Posted On
date_range Updated On
date_range ലൈഫ് മിഷനെ ചിലർ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലൈഫ് മിഷനെ ചിലർ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു കോലാഹലമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുതാര്യമായും ശാസ്ത്രീയമായും നടപ്പാക്കിയ പദ്ധതിയെ കുറിച്ച് പലവിധത്തിലുള്ള ആരോപണങ്ങൾ പടച്ചുവിട്ടു. ചിലർ അനാവശ്യ വിവാദങ്ങളിലേക്ക് നയിക്കാൻ ശ്രമിച്ചു. അത്തരക്കാർക്ക് കേരള ജനത തെരഞ്ഞെടുപ്പിൽ മറുപടി നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലൈഫ് പദ്ധതി പ്രകാരം നിർമാണം പൂർത്തിയായ പതിനായിരം വീടുകളുടെ പ്രഖ്യാപനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.