രാഹുൽ വരുന്നതിൽ ആശങ്കയില്ലെന്ന് ​-പിണറായി

തിരുവനന്തപുരം: രാഹുൽ ഗാന്ധി വരുന്നതിൽ ആശങ്കയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിനെ നേരിടാനുള്ള സംഘ ടനാ ശേഷി ഇടതുപക്ഷത്തിനുണ്ടെന്ന്​ പിണറായി പറഞ്ഞു. ബി.ജെ.പിയുമായാണ്​ കോൺഗ്രസിൻെറ പോരാട്ടമെങ്കിൽ ഇവിടെയല്ല രാഹുൽ മൽസരിക്കേണ്ടത്​. കേരളത്തിൽ കോൺഗ്രസും ഇടതുപക്ഷവും തമ്മിലാണ്​ പോരാട്ടമെന്നും പിണറായി പറഞ്ഞു.

20 സീറ്റുകളി​ൽ ഒരാളായി മാത്രമേ രാഹുലിനെ പരിഗണിക്കുന്നുള്ളു. രാഹുലിൻെറ വരവ്​ കേന്ദ്രത്തിൽ ഒരു മതേതര ബദൽ സൃഷ്​ടിക്കുന്നതിന്​ തടസമാകുമോയെന്ന്​ ഇപ്പോൾ പറയാനാകില്ല. രാഹുലിൻെറ സ്ഥാനാർഥി തെറ്റായ സന്ദേശം നൽകും. ചില മണ്ഡലങ്ങളിൽ കോ.ലീ.ബി സഖ്യത്തിനുള്ള നീക്കം നടക്കുന്നുണ്ടെന്നും പിണറായി ആരോപിച്ചു.

Tags:    
News Summary - Pinarayi vijayan rahul gandhi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.