അയ്യപ്പ​െൻറ പേര്​ പറഞ്ഞാൽ അറസ്​റ്റെന്ന്​ പ്രധാനമന്ത്രി പറയുന്നത്​ പച്ചക്കള്ളം -മുഖ്യമന്ത്രി

ഇരവിപുരം: അയ്യപ്പ​​െൻറ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ പ്രധാനമന്ത്രിക്ക് അവകാശമുണ്ടോയെന്ന് മുഖ്യമന് ത്രി പിണറായി വിജയൻ. കൊല്ലം പള്ളിമുക്കിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.എൻ. ബാലഗോപാലി​​െൻറ ​െതരഞ്ഞെടുപ്പ് പ്രചാരണയോഗം ഉ ദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പനെന്ന് പറഞ്ഞുപോയാൽ കേരളത്തിൽ അറസ്​റ്റ്​ ആണെന്നാണ് മോദി പറഞ്ഞത്. തങ ്ങളുടെ സ്ഥാനാർഥിയെ അറസ്​റ്റ്​ ചെയ്ത് ജയിലിലടച്ചെന്നും പറഞ്ഞു. ഇങ്ങനെയൊരു പച്ചക്കള്ളം പ്രധാനമന്ത്രി പറയാമോ. അയ്യപ്പ​​െൻറ പേരിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള അവകാശം പ്രധാനമന്ത്രിക്കുണ്ടോ. ആരെയെങ്കിലും അറസ്​റ്റ്​ ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമവിരുദ്ധമായി പ്രവർത്തിച്ചതിനാണ്. നിയമവിരുദ്ധപ്രവർത്തനം നടത്തിയാൽ അറസ്​റ്റ്​ ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ നിയമവിരുദ്ധ പ്രവർത്തകർക്ക് മോദിയുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടായതുകൊണ്ട് ജയിലിൽ കിടക്കേണ്ടിവരില്ലായിരിക്കും. അവരുടെ പേരിൽ കേസ് എടുക്കില്ലായിരിക്കാം. അത് കേരളത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കേണ്ട. ആര് തെറ്റ് ചെയ്താലും ഇവിടെ നടപടിയുണ്ടാകും. എന്തിനാണ് തെറ്റായി കാര്യങ്ങളെ അവതരിപ്പിക്കുന്നത്. മോദി ഇപ്പോഴും പ്രധാനമന്ത്രിയാണ്. ആ പദവിയോട് നീതി കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു

ശബരിമലയിൽ കാണിക്കയിടരുതെന്ന് പറഞ്ഞതും കാണിക്കയിടുന്നത് തടസ്സപ്പെടുത്താൻ പുറപ്പെട്ടതും ആരായിരുന്നു. മോദിയോട് ഒരു കാര്യമേ പറയാനുള്ളൂ. ​െതര‌ഞ്ഞെടുപ്പ് ചട്ടം പ്രധാനമന്തിക്കും ബാധകമാണ്. തീർഥാടകർക്കുനേരെ ആക്രമണം നടത്താൻ മോദിയുടെ അനുഗ്രഹാശിസ്സുകളോടെ ക്രിമിനൽപടയെ ശബരിമലയിലേക്ക് അയച്ചു. അയ്യപ്പവിശ്വാസികൾ പവിത്രമായി കാണുന്ന സന്നിധാനത്ത് കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചു. അവിടെയുള്ള പൊലീസുകാരെ തേങ്ങയെടുത്ത് അടിക്കുകയും ഇടിക്കുകയും ചെയ്തു. ശബരിമലയെ കലാപഭൂമിയാക്കുകയായിരുന്നു ഉദ്ദേശ്യം. തികഞ്ഞ സംയമനത്തോടെ ആക്രമികളെ നിലക്കുനിർത്താൻ പൊലീസിന് കഴിഞ്ഞു. ശക്തമായ നടപടി സംസ്ഥാന സർക്കാർ സ്വീകരിച്ചു. നിങ്ങൾ കാണിച്ച ഇരട്ടത്താപ്പ് എന്തായിരുന്നു.

സുപ്രീംകോടതിവിധി വന്നപ്പോൾ ശക്തമായ നടപടി എടുക്കണമെന്നും നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറിനെ അറിയിച്ചു. കേന്ദ്രസേനയെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും പറ‌ഞ്ഞു. അതിൽ കുറ്റം കാണുന്നില്ല. സുപ്രീംകോടതിവിധി വന്നാൽ ഇതേ പറയാൻ കഴിയൂ. എന്നാൽ, സംസ്ഥാന സർക്കാറിന് അക്കാര്യത്തിൽ മോദിയുടെയും ഉപദേശം വേണ്ടായിരുന്നു. ശബരിമലയെ സംരക്ഷിക്കാനും കൂടുതൽ ഔന്നത്യത്തിലേക്ക് എത്തിക്കാനുമുള്ള നടപടികളിലേക്കാണ് സംസ്ഥാന സർക്കാർ നീങ്ങിക്കൊണ്ടിരിക്കുന്നത്. വിശദാംശങ്ങൾ പറയാതിരിക്കുന്നത് ​െതരഞ്ഞെടുപ്പ് സമയമായതിനാലാണ്.

ജനാധിപത്യസംവിധാനങ്ങളെ തകർക്കുകയാണ് ബി.ജെ.പി അജണ്ട. തങ്ങൾക്ക് രുചിക്കാത്തതെന്തെങ്കിലും പറഞ്ഞാൽ ​െതരഞ്ഞെടുപ്പ് കമീഷനെ ആക്രമിക്കുന്ന രീതിയാണ് ബി.ജെ.പി അവലംബിക്കുന്നത്. ​െതര‌ഞ്ഞെടുപ്പ്ചട്ടം ലംഘിച്ചതിന് ഒരാളുടെ എം.എൽ.എ സ്ഥാനം റദ്ദ് ചെയ്തിരിക്കുന്ന കാര്യം എല്ലാവർക്കും ഓർമ വേണമെന്നും പിണറായി പറ‌ഞ്ഞു. രാജ്യത്ത് തകർക്കപ്പെടേണ്ടത് ഇടതുപക്ഷത്തെയാണ് എന്ന സന്ദേശമാണ് രാഹുൽ വയനാട്ടിൽ വന്ന്​ മത്സരിക്കുന്നതിലൂടെ നൽകുന്നത്. ഇടതുപക്ഷത്തെ തകർക്കണമെന്ന സന്ദേശം ദേശീയ രാഷ്​ട്രീയത്തി​​െൻറ സത്ത ഉൾക്കൊള്ളുന്ന ആർക്കും നൽകാൻ കഴിയില്ല. കേരളത്തിൽ മത്സരിക്കുന്ന 20 യു.ഡി.എഫ് സ്ഥാനാർഥികളിൽ ഒരാളെപ്പോലെയാണ് രാഹുലിനെ തങ്ങൾ കാണുന്നത്. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ തന്നെയാണ് തങ്ങൾ മത്സരിക്കുന്നത്. ഇത് യു.ഡി.എഫിനും ബോധ്യപ്പെട്ടുവരുകയാണ്. ഇടതുമുന്നണിയുടെ കരുത്ത് രാഹുൽ ഗാന്ധി അറിയാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Pinarayi vijayan press meet on sabarimala issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.