വോട്ടിന്​ വേണ്ടി യു.ഡി.എഫ്​ വർഗീയതയെ പ്രീണിപ്പിക്കുന്നു -മുഖ്യമന്ത്രി

തൊടുപുഴ: നാലു വോട്ടിന്​ വേണ്ടി മുസ്​ലിംലീഗ്​ വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട്​ സ്വീകരിക്കുകയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അനുഭവങ്ങളിൽനിന്ന്​ പാഠം പഠിക്കാൻ യു.ഡി.എഫ‌് തയാറല്ലെന്നാണ‌് എസ്​.ഡി.പി.​െഎ നേതൃത്വ വുമായി ലീഗ്​ ചർച്ച നടത്തിയതിൽനിന്ന്​ മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം തൊടുപുഴയിൽ മാധ്യമപ്രവർത്തകരോട‌് പറഞ്ഞ ു.

വോട്ടിനു വേണ്ടി വർഗീയതയെ പ്രീണിപ്പിക്കാൻ പാടില്ലെന്നതാണ‌് ഇടതുപക്ഷ കാഴ‌്ചപ്പാട‌്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയോട‌് വിട്ടുവീഴ‌്ചയില്ലാത്ത സമീപനമാണ‌് വേണ്ടത‌്. എങ്കിലേ മതനിരപേക്ഷത സംരക്ഷിക്കാൻ കഴിയൂ. നിർഭാഗ്യവശാൽ വോട്ടിനു വേണ്ടി യു.ഡി.എഫ‌് വർഗീയതയെ പ്രീണിപ്പിക്കുകയാണ‌ിപ്പോൾ. ഇതി​​െൻറ ഭാഗമായാണ‌് ടോം വടക്കനെപ്പോലുള്ളവർ ബി.ജെ.പിയിലേക്ക്​ പോകുന്ന സ്ഥിതി ഉണ്ടായത്​.

തെര​െഞ്ഞടുപ്പ്​ ധാരണക്കായാണ്​ ലീഗ്​-എസ്​.ഡി.പി.​െഎ നേതാക്കൾ കൂടിക്കാഴ്​ച നടത്തിയത്​. എസ്​.ഡി.പി.​െഎ പോലുള്ള വർഗീയശക്തികളെ സ്വന്തം ചിറകിനുള്ളിൽ ഒതുക്കിയാണ‌് ലീഗ‌് നടന്നിരുന്നത‌്. എസ്​.ഡി.പി.​െഎയെ പലരീതിയിലും സഹായിച്ചു. ഭരണത്തിലിരുന്നപ്പോൾ അവർ ഉൾപ്പെട്ട പല പ്രധാന കേസുകളും പിൻവലിച്ചു. ആർ.എസ‌്.എസിന‌് ബദലായ വർഗീയ പാർട്ടി എന്ന നിലയിലേക്ക്​ എസ്​.ഡി.പി.​െഎയുടെ പ്രവർത്തനരീതി വന്നപ്പോൾ അൽപം അകൽച്ച പാലിക്കുന്നുവെന്ന പ്രതീതി സൃഷ്​ടിക്കാൻ ശ്രമിച്ചു. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ഇവരുമായി രഹസ്യധാരണയുണ്ടായിരുന്നു.

ലീഗ‌് നേതൃത്വം പരസ്യമായി ഇക്കാര്യം നിഷേധിക്കാറുണ്ടെങ്കിലും ജനങ്ങൾക്ക‌് പകൽപോലെ സത്യമറിയാം. ഈ തെരഞ്ഞെടുപ്പിലും ധാരണ ഉണ്ടാക്കാനാണ‌് ഇരുപക്ഷത്തെയും നേതാക്കൾ ഒത്തുകൂടിയത‌്. സി.സി ടി.വി ദൃശ്യമടക്കം ഇപ്പോൾ തെളിവായി പുറത്തുവന്നിരിക്കുകയാണ‌്. ചർച്ച നടത്തിയിട്ടില്ലെന്നാണ‌് ലീഗ‌് നേതൃത്വം അവകാശപ്പെടുന്നത‌്. പിന്നെ, എന്തിനു വേണ്ടിയാണ‌് ഒത്തുകൂടിയതെന്ന‌് അവർ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    
News Summary - Pinarayi vijayan press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.