Posted On
date_range Updated On
date_range പിയൂഷ് ഗോയലിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് പിണറായി
ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജൻ.കേന്ദ്രമന്ത്രിയെ കാണണമെന്ന് മനസിൽ പോലും വിചാരിട്ടില്ല. പിയുഷ് ഗോയലിനെ കാണാൻ തനിക്ക് അനുമതി നിഷേധിച്ചെന്ന വാർത്ത തെറ്റാണ്. കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പിയുഷ് ഗോയലിേൻറത് വിടുവായത്തമാണ്. കേന്ദ്രമന്ത്രിയായത് കൊണ്ട് എന്തും പറയാമെന്ന് വിചാരിക്കരുത്. കഞ്ചിക്കോട് പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞാൽ പോര. അതിനായുള്ള പ്രവർത്തനം വേണമെന്നും പിണറായി ആവശ്യപ്പെട്ടു. ആകാശത്ത് കൂടി തീവണ്ടിയോടിക്കാൻ കഴിയുമോയെന്ന പിയുഷ് ഗോയലിെൻറ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു പിണറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.