കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നു- പിണറായി വിജയന്‍

അങ്കമാലി: കോണ്‍ഗ്രസ് ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ടോ ം വടക്കന്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രത്യേകം ആശ്ചര്യപ്പെടേണ്ട കാര്യമിലെന്നും ഒരു പാട് നേതാക്കൾ കോണ്‍ഗ്രസ് വിട്ട് പോയിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ദേശീയ വക്താവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇത് പുതുമയുള്ള കാര്യമല്ല. ഇതാണ് ഞങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ റിക്രൂട്ടിങ് കേന്ദ്രമായി കോണ്‍ഗ്രസ് മാറുകയാണെന്ന് ഇന്നലെ ഞാന്‍ പറഞ്ഞതേയുള്ളൂവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പല സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പോരാട്ടങ്ങളില്‍ പങ്കെടുത്ത് ജയിച്ച ജനപ്രതിനിധികളായ കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് മാറുന്നത്​ കഷ്ടകരമായ കാര്യമാണെന്ന്​ പിണറായി പറഞ്ഞു.

ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോണ്‍സ്രുകാര്‍ തന്നെ പറയുന്ന ഗുജറാത്തില്‍ നാലോ, അഞ്ചോ പേര്‍ ബി.ജെ.പിയിലേക്ക് മാറിക്കഴിഞ്ഞു. അതിനാല്‍ അക്കാര്യത്തില്‍ ഒട്ടും ആശ്ചര്യപ്പെടാനില്ല. കേരളത്തിലെ 20 മണ്ഡലങ്ങളിലും നല്ല കരുത്തോടെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ടെന്നും, ഈ സാഹചര്യം കൃത്യമായി മനസിലാക്കി വോട്ടര്‍ പ്രതികരിക്കുമെന്നാണ് കരുതേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ചാലക്കുടി പാര്‍ലിമെന്‍റ് മണ്ഡലം സ്ഥാനാര്‍ഥി ഇന്നസെന്‍റിന്‍െറ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം അങ്കമാലിയില്‍ ചേര്‍ന്ന സി.പി.എം പാര്‍ലിമെന്‍റ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനത്തെിയതായിരുന്നു മുഖ്യമന്ത്രി.

Tags:    
News Summary - Pinarayi vijayan angamali speech-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.