കൽപറ്റ: വയനാടിനെ പാകിസ്താനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്കെതിരെ രൂ ക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷാക്ക് വയനാടിനെ കുറിച്ച് ഒന് നും അറിയില്ല. ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച നാടാണ് വയനാടെന്നും മുഖ്യമന്ത്രി പറഞ ്ഞു. കൽപറ്റയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അ ദ്ദേഹം.
അമിത് ഷാ എന്തും വിളിച്ചുപറയാൻ കേമനാണ്. അദ്ദേഹത്തിെൻറ പ്രസ്താവന വയനാടിനെ അപമാനിക്കലാണ്. വയനാട്ടിലെ യോഗം കണ്ടാൽ പാകിസ്താനിലെ യോഗമാണെന്നു തോന്നുമെന്നാണ് പറയുന്നത്. വയനാടിനെപ്പറ്റി വല്ലതും അദ്ദേഹത്തിന് അറിയുമോ. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നതിൽ വയനാട് വഹിച്ച പങ്കിനെ കുറിച്ച് വല്ല ഗ്രാഹ്യവും അദ്ദേഹത്തിനുണ്ടോ? സ്വാതന്ത്ര്യസമര പോരാട്ടത്തിൽ എന്തെങ്കിലും ഒരു പങ്ക് വഹിച്ചിട്ടുണ്ടെങ്കിലല്ലേ അതേകുറിച്ച് അറിയാൻ കഴിയൂ. അതില്ലല്ലോ എന്നും പിണറായി പരിഹസിച്ചു.
വയനാട്ടിൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിൽ പഴശ്ശിരാജക്കൊപ്പംനിന്നത് കുറിച്യ പടയാണെന്ന് ആർക്കാണറിയാത്തത്. ഇങ്ങനെയൊരു ധാരണ അമിത് ഷായുടെ മനസ്സിലുണ്ടെങ്കിൽ വയനാടിനെ പാകിസ്താനോട് ഉപമിക്കാൻ പറ്റുമോ. ഇങ്ങനെ ഒരു നാടിനെ അപമാനിക്കാമോ എന്നും പിണറായി ചോദിച്ചു.
കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും നയങ്ങളെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ആസിയാൻ കരാർ കേളത്തിന് ദുരിതമാണ് സമ്മാനിച്ചത്. ഇതിെൻറ കെടുതി കൃഷിക്കാർ ഇപ്പോഴും അനുഭവിക്കുന്നു. കർഷകരുടെ ദുരിതത്തിന് വയനാട്ടിലെത്തുമ്പോൾ ഖേദമെങ്കിലും പ്രകടിപ്പിക്കാൻ രാഹുൽ തയാറാവണം-പിണറായി പറഞ്ഞു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്. സുനിൽ കുമാർ, കെ.കെ. ശൈലജ, എം.എം. മണി എന്നിവരും പങ്കെടുത്തു.
‘രാഹുൽ ഗാന്ധി 20ൽ ഒന്നുമാത്രം’
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ ഒരു സ്ഥാനാർഥി മാത്രമാണ് രാഹുലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജയിക്കാൻ തന്നെയാണ് ഇടതുമുന്നണി വയനാട്ടിൽ മത്സരിക്കുന്നത്. ചില മണ്ഡലങ്ങളിൽ കോൺഗ്രസിന് ആർ.എസ്.എസ്, ബി.ജെ.പി സഹായം ലഭിക്കുന്നത് പരസ്യമായ രഹസ്യമാണ്-അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.