തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് 78ാം പിറന്നാൾ. പിറന്നാളിനോടനുബന്ധിച്ച് വീട്ടിൽ മധുരം വിതരണം ചെയ്യും എന്നതൊഴിച്ച് പതിവു പോലെ ആഘോഷങ്ങളൊന്നുമുണ്ടാകില്ല. രാവിലെ നടക്കുന്ന മന്ത്രിസഭ യോഗത്തിലും പിന്നീട് തലസ്ഥാന നഗരിയിലെ പൊതുപരിപാടികളും മുഖ്യമന്ത്രി പങ്കെടുക്കും.
ഔദ്യോഗിക രേഖകളിൽ 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാൽ താൻ ജനിച്ചത് 1945 മേയ് 24നാണെന്ന് മുഖ്യമന്ത്രി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
നടൻ മമ്മൂട്ടിയടക്കം നിരവധി പേർ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. തലശ്ശേരിയിലെ പിണറായിയാണ് ജൻമദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.