Posted On
date_range Updated On
date_range പിണറായി ഫാരിസ് അബൂബക്കറിന്റെ വീട് സന്ദർശിച്ചു
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീട് സന്ദർശിച്ചു. ശനിയാഴ്ച കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മുഖ്യമന്ത്രി കൊയിലാണ്ടി നന്തി ബസാറിന് സമീപത്തെ ഫാരിസിന്റെ വീട്ടിലെത്തിയത്.
ഡിസംബർ 13ന് ഫാരിസിന്റെ പിതാവ് മുണ്ടയിൽ മമത അബൂബക്കർ മരിച്ചിരുന്നു. മരണത്തിൽ അനുശോചനമറിയിക്കാനാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. രാത്രി എട്ടോടെ വീട്ടിലെത്തിയ അദ്ദേഹം ഏറെനേരം ചെലവഴിച്ചാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.