Posted On
date_range Updated On
date_range അലിയുമ്മ പിണറായി വിജയനെ കെട്ടിപിടിച്ച് ചോദിച്ചു, മോനെ കണ്ടിട്ട് എത്ര നാളായി...
അണ്ടല്ലൂര്‍ കടവ് സ്വദേശി അലിയുമ്മയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നിൽക്കുന്ന ചിത്രങ്ങളിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിണറായി കളരി ആന്‍ഡ് ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
‘മോനെ കണ്ടിട്ട് എത്ര നാളായി’ എന്നു ചോദിച്ചാണു അലിയുമ്മ പിണറായിയെ കെട്ടിപ്പിടിച്ചത്. പിണറായി നാട്ടിൽ പൊതുപരിപാടികൾക്ക് എത്തുമ്പോഴൊക്കെ അലിയുമ്മ കാണാനെത്താറുണ്ട്.‘മോനെ കണ്ടിട്ട് എത്ര നാളായി, ഒന്ന് കെട്ടിപ്പിടിക്കട്ടെ’ എന്നായിരുന്നു മുഖ്യമന്ത്രിയെ കണ്ടയുടൻ അലിയുമ്മയുടെ പ്രതികരണം. ഇതുകേട്ടു ചിരിയോടെ നിന്ന മുഖ്യമന്ത്രി അലിയുമ്മയോടു സ്നേഹാന്വേഷണത്തിനും സമയം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.