Posted On
date_range Updated On
date_range ഫോട്ടോഗ്രാഫർ ടി.എം രഘുനാഥ് അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഫോട്ടോഗ്രാഫറും മുൻ പി.എഫ്. ഉദ്യോഗസ്ഥനുമായ നടക്കാവ് കൊട്ടാരം റോഡ് 'വിശ്രാന്തി'യിൽ ടി.എം രഘുനാഥ് (72) നിര്യാതനായി. എഴുത്തുകാരി കെ.പി. സുധീര ഭാര്യയാണ്.
ജയ്‌പൂരിൽ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. മൃതദേഹം ജയ്പൂർ ആശുപത്രിയിൽനിന്നും വിമാന മാർഗം കൊച്ചിയിലെത്തിക്കും. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്.
പരേതരായ ലക്ഷ്മി - സ്വാമിനാഥൻ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിജയൻ, ജയൻ ജമുനാറാണി. മക്കൾ: അമിത് (ബിസിനസ്, അസർബൈജാൻ), അതുൽ (ലണ്ടൻ ഡയറി). മരുമക്കൾ: പിക (അസർബൈജാൻ ), മിതു പ്രേം (മേക്കപ്പ് ആർട്ടിസ്റ്റ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.