Posted On
date_range Updated On
date_range പെട്രോള്‍ പമ്പുകള്‍ 15ന് അടച്ചിടും
ഹൈദരാബാദ്: കമീഷന് വര്‍ധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ളെങ്കില് നവംബര്‍ 15ന് പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലര്‍മാര്‍. ഇതേ ആവശ്യമുന്നയിച്ച് ഡീലര്‍മാര്‍ രണ്ട് ദിവസം ഇന്ധനം വാങ്ങാതെ സമരം നടത്തിയിരുന്നു. പ്രക്ഷോഭത്തിന്‍െറ ഭാഗമായി ശനിയാഴ്ച മുതല്‍ പരിമിതമായ മണിക്കൂറുകള്‍ മാത്രമേ ഇന്ധന വില്പന നടത്തുകയുള്ളൂവെന്നും ഞായറാഴ്ചകളിലും മറ്റ് പൊതു അവധി ദിനങ്ങളിലും പെട്രോള്‍ പമ്പ് തുറക്കില്ളെന്നും കണ്‍സോര്‍ട്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്സ് (സി.ഐ.പി.ഡി) അറിയിച്ചു. രാജ്യത്തെ 54,000 പെട്രോള്‍ പമ്പുകളും നവംബര്‍ 15ന് അടച്ചിടുമെന്ന് ജോ. സെക്രട്ടറി രാജീവ് അമാരം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.