മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്ന ഹരജി: ബാലസംരക്ഷണവിഭാഗം കുട്ടിയെ സന്ദർശിച്ചു
കോഴിക്കോട്: മാതാപിതാക്കളുടെ വേർപിരിയലിൽ മനംനൊന്ത് അധികൃതർക്ക്് കത്തെഴുതിയ എട്ട് വയസ്സുകാരെന ജില്ലാ ബാലസംരക്ഷണവിഭാഗം ഒാഫിസിലെ ഉദ്യോഗസ്ഥ സന്ദർശിച്ചു. ബാലാവകാശ കമീഷൻ നിർദേശപ്രകാരം ചൊവ്വാഴ്ച രാവിലെയാണ് അധികൃതർ കുട്ടിയുടെ വീട്ടിലെത്തിയത്.
കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം പിതാവുമായും അധികൃതർ സംസാരിച്ചു. കുട്ടിക്ക് കൗൺസലിങ് നൽകാനുള്ള നടപടികൾ ആരംഭിച്ചതായി ചൈൽഡ് പ്രൊട്ടക്ഷൻ ഒാഫിസ് അറിയിച്ചു. മാതാപിതാക്കളെയും കുട്ടിയെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി വിളിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.
പറമ്പിൽ ബസാർ സ്വദേശിയായ ബാലനാണ് താൻ പഠിക്കുന്ന സ്കൂൾ ഹെഡ്മാസ്റ്റർക്കും ബാലാവകാശ കമീഷനും തെൻറ മാതാപിതാക്കളെ ഒരുമിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്തെഴുതിയത്. ഇതുസംബന്ധിച്ച് ‘മാധ്യമം’ വാർത്ത ഹരജിയായി പരിഗണിച്ച്് ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.
രണ്ടര വർഷമായി കുട്ടിയുടെ മാതാവും പിതാവും വേർപെട്ട്് ജീവിക്കുകയാണ്. വല്യുമ്മയോടൊപ്പം താമസിക്കുന്ന തനിക്ക് അനുജത്തിയെ കാണാനും ഉമ്മയുടെ കുടെ ജീവിക്കാനും സാധിക്കുന്നില്ലെന്ന് കുട്ടി പരാതിയിൽ പറഞ്ഞിരുന്നു. നിസ്സാരകാര്യത്തിനാണ് അവർ വേർപെട്ടു കഴിയുന്നത് എന്നാണ് കത്തിൽ വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.