ലോകായുക്തക്കെതിരായ ഹരജി തീർപ്പാക്കി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം സംബന്ധിച്ച പരാതി വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയുന്നില്ലെന്ന ഹരജി ഹൈകോടതി തീർപ്പാക്കി.

പരാതി ലോകായുക്തക്ക് പരിഗണിക്കാൻ നിയമപരമായി അധികാരമുണ്ടോയെന്ന കാര്യത്തിൽ ലോകായുക്തയും ഉപലോകായുക്തയും തമ്മിൽ തർക്കമുള്ളതിനാൽ ഫുൾബെഞ്ചിന്​ വിട്ടുകഴിഞ്ഞ ദിവസം ഉത്തരവു പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പരാതിക്കാരനായ ആർ.എസ്. ശശികുമാർ നൽകിയ ഹരജിയിലെ തുടർ നടപടികൾ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തീർപ്പാക്കിയത്.

രാഷ്ട്രീയ നേതാക്കളുടെ മരണത്തെ തുടർന്ന് അവരുടെ മക്കൾക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് വഴിവിട്ട് സഹായം നൽകിയെന്നാണ് ഹരജിക്കാരന്‍റെ ആരോപണം.

Tags:    
News Summary - petition against Lokayukta was disposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.