കോഴിക്കോട് : പൊലീസ് ഓഫിസർക്കെതിരെ വിചാരണക്ക് അനുമതി. പാലക്കാട് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറായ പി.കെ സുനിൽകുമാറിനെതിയുള്ള കേസിലാണ് വിചാരണക്ക് അനുമതി നൽകി ഉത്തരവ്.
ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് കോസ് രജിസ്റ്റർ ചെയ്തത്. സുനിൽകുമാർ 2021 ജനുവരി ഒന്നിന് വൈകീട്ട് നാലിന് ഡിപ്പാർട്ട്മന്റെ് വാഹനത്തിൽ പാലക്കാട് ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേക്ക് അശ്രദ്ധമായി അമിതവേഗതയിൽ ഓടിച്ചുപോകുമ്പോൾ റോഡ് മുറിച്ച് കടന്ന 60 വയസുകാരനെ ഇടിച്ചുവീഴ്ത്തി. റോഡിൽ തെറിച്ചുവീണ വൃദ്ധന് ഗുരുതര പരിക്ക് പറ്റി. പിന്നീട് മരിച്ചു. അന്വേഷണത്തിൽ കുറ്റാരോപണം തെളിഞ്ഞതായി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് വിചാരണ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.