Posted On
date_range Updated On
date_range പെരിയ ഇരട്ടക്കൊല: ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുത്തേക്കും
കാസർകോട്: പെരിയ കല്യോട്ട് ഇരട്ടക്കൊല കേസ് പ്രത്യേക അന്വേഷണസംഘം തിങ്കളാഴ്ച കേസ് ഏറ്റെടുത്തേക്കും. പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി എ. പീതാംബരൻ, രണ്ടാം പ്രതി സജി ജോർജ് എന്നിവരെ ലോക്കൽ പൊലീസ് കോടതിയിൽ ഹാജരാക്കിയാൽ ക്രൈം ബ്രാഞ്ച് ഇവരെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകും. െഎ.ജി ശ്രീജിത്തിെൻറ മേൽനോട്ടത്തിലുള്ള അന്വേഷണസംഘത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിമാരായ വി.എം. മുഹമ്മദ് റഫീഖ്, പ്രദീപ് കുമാർ, ക്രൈം ബ്രാഞ്ച് സി.െഎ സി.എ. അബ്ദുറഹീം എന്നിവരാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.