കൃപേഷ്, ശരത്ലാൽ
Posted On
date_range Updated On
date_range പെരിയ ഇരട്ടക്കൊല: അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി.
സി.ബി.ഐ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 15 മുതൽ 19 വരെ പ്രതികളായ സുരേന്ദ്രൻ എന്ന വിഷ്ണു സുര (47), എ.മധു എന്ന ശാസ്ത മധു (40), റെജി വർഗീസ് (43), എ. ഹരിപ്രസാദ് (31), ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ് എന്ന രാജു (38) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സി.ബി.ഐ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.